തൃത്താലയിൽ ഭാരതപ്പുഴയ്ക്ക് കുറുകേയുള്ള വെളിയാംകല്ല് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവർത്തികൾക്കായി 33.4 കോടി രൂപയുടെ ഭരണാനുമതി നൽകി.
ജലസേചനത്തിലും കുടിവെള്ളത്തിനും ജനങ്ങൾ ഏറെ ആശ്രയിക്കുന്നതാണ് പദ്ധതി. തകർന്ന സംരക്ഷണ ഭിത്തിയുടെ പുനർ നിർമാണം അടക്കമുള്ള പ്രവർത്തികൾ ഇതോടൊപ്പം നടക്കും. നിലവിൽ ഉണ്ടായിരുന്ന കോൺക്രീറ്റ് കെട്ട് ഇടിഞ്ഞതിനെ തുടർന്ന് പുനർ നിർമിക്കുന്നതിനായി വിഷയത്തിൽ അടിയന്തരമായി ഇടപെടുകയായിരുന്നു. ആർസിബി നിർമിച്ചുള്ള ജല സംരക്ഷണത്തിന് ഏറ്റവും അനിവാര്യമായ ഏപ്രണിന്റ നിർമാണവും ഇതോടൊപ്പം ഉണ്ടാകും.