പ്ലംബര്‍മാര്‍ക്കുള്ള നടപടികള്‍ ലഘൂകരിച്ചു
ജല അതോറിറ്റിയുടെ ലൈസന്‍സ് നേടാന്‍ പ്ലംബര്‍മാര്‍ക്കുള്ള ലൈസന്‍സ് ലഘൂകരിച്ചു. ജലജീവന്‍ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായാണ് നടപടി ക്രമങ്ങള്‍ ലഘൂകരിച്ചത്.
നിലവില്‍ ലൈസന്‍സുള്ള പ്ലംബര്‍മാര്‍ മതിയാകാത്ത സാഹചര്യമാണുള്ളത്. നിശ്ചയിച്ച സമയത്ത് പല പദ്ധതികളും പൂര്‍ത്തീകരിക്കുന്നതിന് ഈ കുറവ് കാരണമാകുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി ക്രമങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചത്.
പ്ലംബര്‍മാര്‍ക്ക് ലൈസന്‍സ് നേടാനുള്ള യോഗ്യതയും നടപടി ക്രമവും ലൈസന്‍സ് എടുക്കാനായി വാട്ടര്‍ അതോറിറ്റി നടത്തുന്ന പരീക്ഷയും ലഘൂകരിച്ചിട്ടുണ്ട്. പരീക്ഷയുടെ എണ്ണവും വര്‍ധിപ്പിച്ചു. കുടുംബശ്രീയുടെ എറൈസ് ഗ്രൂപ്പ് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയ്ക്ക് നിശ്ചിത യോഗ്യതയുണ്ടെങ്കില്‍ ലൈസന്‍സിന് അപേക്ഷിക്കാനും അനുമതി നല്കി. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.