The seminar held under the auspices of the Water Resources Department was the beginning of preparations for the future

ജലവിഭവ വകുപ്പിന് കീഴിലെ വിവിധ ഏജൻസികൾ തമ്മിലുണ്ടാകേണ്ട ജലമേഖലയിലെ ഏകോപിത പ്രവർത്തനങ്ങളെ കുറിച്ചും ഭാവി സാധ്യതകളെകുറിച്ചും ചർച്ച ചെയ്തു നടപടി സ്വീകരിക്കും. സെമിനാർ മാറിയ കാലാവസ്ഥാ പശ്ചാത്തലത്തിൽ കേരളത്തിൽ ലഭ്യമായ ജലശ്രോതസ്സുകളുടെ ഭാവിയെക്കുറിച്ചും സുസ്ഥിരമായ സ്രോതസ്സുകളുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഒന്നായി മാറി.

കേരളത്തിന്റെ തനതു ജലസേചന മാതൃകയെ അവതരിപ്പിക്കാനും മുന്നോട്ടുളള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുവാനും, ദേശീയ-അന്തർദേശീയ തലത്തിലെ സാങ്കേതികവിദഗ്ധരെ ഉൾപ്പെടുത്തി തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ ജലഭവിഭവ വകുപ്പ് ‘കേരളത്തിലെ ജലവിഭവ ആസൂത്രണം ‘ എന്ന വിഷയത്തിൽ സെമിനാറിൽ നിരവധി ആശയങ്ങളാണ് ഉയർന്നു വന്നത്.

സെമിനാർ മാറിയ കാലാവസ്ഥാ പശ്ചാത്തലത്തിൽ കേരളത്തിൽ ലഭ്യമായ ജലശ്രോതസ്സുകളുടെ ഭാവിയെക്കുറിച്ചും സുസ്ഥിരമായ സ്രോതസ്സുകളുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഒന്നായി മാറി.

ജലവിഭവ വകുപ്പ് സെക്രട്ടറി ശ്രീ. അശോക് കുമാർ സിംഗ് ഐ.എ.എസ്, പ്രശസ്ത Hydrologist-ഉം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്റുമായ ഡോ. കെ. പി. സുധീർ, Indian Institute of Tropical Meteorology-ലെ ഗവേഷക ഡോ. സ്വപ്ന പനിക്കൽ, കേന്ദ്ര ഭൂജല ബോർഡ് ചെയർമാൻ ഡോ.സുനിൽ കുമാർ അംബസ്റ്റ്, CWR-DM എക്‌സിക്യൂട്ടീവ് ഡയറക്ടർ ,ഡോ. മനോജ് പി സാമുവൽ, കാരുണ്യ സർവകലാശാലയുടെ പ്രൊ വൈസ് ചാൻസലറായ ഡോ. ഇ. ജെ. ജെയിംസ്, നിർദ്ദേശിച്ചു. ജല സുരക്ഷയുടെ ബഹുമുഖങ്ങളായ സവിശേഷതകളെ പറ്റി IIT Delhi എമെറിട്ടസ് പ്രൊഫെസർ ഡോ. എ. കെ. ഗൊസൈൻ എന്നിവർ ആയിരുന്നു പാനലിസ്റ്റുകൾ.