Kerala Water Authority has started the construction of the biggest project

കേരള ജല അതോറിറ്റി ഏറ്റവും വലിയ പദ്ധതിയുടെ നിർമാണം ആരംഭിച്ചു

മലങ്കര ഡാമിനെ ജലസ്രോതസ്സായി കണക്കാക്കി, പാല, പൂഞ്ഞാർ നിയോജക മണ്ഡലത്തിൽപ്പെട്ട 13 പഞ്ചായത്തുകളെ ഉൾപ്പെടുത്തിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണം ആരംഭിച്ചു. പദ്ധതിക്കായി 1243 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയിരിക്കുന്നത്. കേരള ജല അതോറിറ്റി ഏറ്റവും വലിയ പദ്ധതിയായി ഇത് മാറുകയാണ്.

പൂഞ്ഞാർ നിയോജക മണ്ഡല ത്തിലെ തിടനാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കൂട്ടിക്കൽ മുതലായ 5 പഞ്ചായത്തുകൾക്കും, പാലാ നിയോജക മണ്ഡലത്തിലെ കടനാട്, രാമപുരം, മേലുകാവ്, മൂന്നിലവ്മീനച്ചിൽ, ഭരണങ്ങാനം, തലപ്പലം, തലനാട് മുതലായ 8 പഞ്ചായത്തുകൾക്കും വേണ്ടിയാണ് ഈ കുടിവെള്ള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പാലാ നിയോജകമണ്ഡലത്തിലെ 8 പഞ്ചായത്തുകളിലും കൂടി 24525 കണക്ഷനും പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിലായി 17705 കണക്ഷനും ഉൾപ്പെടെ 42230 കുടിവെള്ള കണക്ഷനുകൾ ഈ പദ്ധതിയിൽ നൽകുന്നതാണ്.