Drinking water supply in Kochi will not be privatized

കൊച്ചിയിലെ കുടിവെള്ള വിതരണം സ്വകാരവത്കരിക്കില്ല
ആലുവയിൽ 190 എംഎൽഡി ശുദ്ധീകരണശാല നിർമിക്കും

കൊച്ചിയിലെ കുടിവെള്ള വിതരണം സ്വകാരവത്കരിക്കില്ല. കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കാനുള്ള ഒരു നീക്കവും സർക്കാരോ വാട്ടർ അതോറിറ്റിയോ നടത്തുന്നില്ല. എഡിബിയുമായുള്ള കരാറിൽ ഇത്തരം വ്യവസ്ഥകളുമില്ല. 2511 കോടി രൂപയുടെ വായ്പ സംസ്ഥാന സർക്കാരാണ് എടുക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി മുൻപും എഡിബിയുടെ പ്രവർത്തികൾ നടത്തിട്ടുണ്ട്. കുടിവെള്ളത്തിന്റെ താരിഫും വിതരണവും ബില്ലിങും അടക്കമുള്ള കാര്യങ്ങൾ തുടർന്നും വാട്ടർ അതോറിറ്റി നേരിട്ടു തന്നെയാകും കൈകാര്യം ചെയ്യുക. പരിപാലനം മാത്രമാണ് എഡിബിക്ക് നൽകുക. പൊതുജനങ്ങളെയും ജീവനക്കാരെയും ബോധ്യപ്പെടുത്താൻ കഴിയാത്ത ഒന്നും കരാറിൽ ഉണ്ടാകില്ല.

കൊച്ചിയിലെ കുടിവെള്ള ദൗർലഭ്യം പരിഹരിക്കാൻ അനിവാര്യമാണെന്ന് കണ്ടതിനാലാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. 325 എംഎൽഡി ജലമാണ് ആലുവയിൽ നിന്നും മരടിൽ നിന്നും എടുത്ത് കൊച്ചിയിൽ വിതരണത്തിനായി കൊണ്ടുവരുന്നത്. എന്നാൽ ഇതിന്റെ പകുതി മാത്രമാണ് ബില്ല് ചെയ്യാൻ കഴിയുന്നത്. പഴകിയ ലൈനുകൾ മുതൽ ജല മോഷണം വരെയുള്ള പ്രശ്‌നങ്ങൾ കൊച്ചിയിൽ വാട്ടർ അതോറിറ്റി നേരിടുന്നുണ്ട്. ഇവയെല്ലാം പരിഹരിക്കാനുതകുന്ന തരത്തിലാകും ആദ്യ ഘട്ടം പ്രവാർത്തികമാക്കുക.

ഇതിന്റെ ഭാഗമായി പ്ലാന്റുകളും സംഭരണികളും നവീകരിക്കും. പരിപാലന ചുമതല മാത്രം പത്തു വർഷത്തേക്ക് എഡിബിയെ ഏൽപ്പിക്കാനാണ് സർക്കാരിന് പദ്ധതി. കുടിവെള്ള പ്രശ്‌നം പൂർണമായി പരിഹരിക്കുന്നതിന്റെ ഭാഗമായി ആലുവയിൽ 190 എംഎൽഡി ശുദ്ധീകരണശാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കാൻ ശ്രമിക്കുന്നുണ്ട്. കരാറുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകൾ അടക്കം ആരുമായും ചർച്ച ചെയ്യാൻ സർക്കാർ തയാറാണ്. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ പൂർണമായി പരിഹരിച്ചാകും നടപ്പാക്കുക.