India Water Week 2024: Kerala's pavilion takes first place

ഇന്ത്യ വാട്ടർ വീക്ക് 2024: കേരളത്തിന്റെ പവിലിയന് ഒന്നാംസ്ഥാനം

കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിൽ ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ വാട്ടർ വീക്ക് 2024-ൽ കേരളത്തിന്റെ പവിലിയന് സംസ്ഥാനങ്ങൾ ഒരുക്കിയ സ്റ്റാളുകളുടെ വിഭാ-ഗത്തിൽ ഒന്നാംസ്ഥാനം. ജലവികസനവും പരിപാലനവും പ്രമേയമാക്കി സെപ്റ്റംബർ 17 മുതൽ 20 വരെ നടന്ന വാട്ടർ വീക്ക് 2024-ൽ, വിവിധ സംസ്ഥാനങ്ങൾ ഒരുക്കിയ സ്റ്റാളുകളിൽ നിന്നാണ് കേരള സംസ്ഥാന ജലവിഭവ വകുപ്പ് ഒരുക്കിയ സ്റ്റാൾ അംഗീകാരം നേടിയത്.
ജലസേചന വകുപ്പ് വെർച്വൽ റിയാലിറ്റിയിൽ പ്രദർശിപ്പിച്ച മലമ്പുഴ ഡാമും ഗ്യാലറിയും, തൃശ്ശൂർ കോൾപാടങ്ങളിലെ ജലസേചന സംവിധാനങ്ങളുടെ നിശ്ചലമാതൃക, കേരള വാട്ടർ അതോറിറ്റി അവതരിപ്പിച്ച മാൻഹോൾ വൃത്തിയാക്കുന്ന റോബോട്ടായ ബൻഡിക്കൂട്ട്, ആട്ടോമേറ്റഡ് പമ്പിംഗ് സംവിധാനത്തിന്റെ വർക്കിംഗ് മോഡൽ, കേരള ഇറിഗേഷൻ ഡെവലപ്മെൻറ് കോർപ്പറേഷന്റെ ചെല്ലാനം കടൽഭിത്തി മാതൃക എന്നിവ ശ്രദ്ധേയമായി.
കൂടാതെ വകുപ്പുകളിലെ ഉദ്യോഗസ്ഥർ വിവിധ വിഷയങ്ങളിലായി അവതരിപ്പിച്ച 5 -ഓളം പ്രബന്ധങ്ങള്ക്ക് വലിയ അംഗീകാരം ആണ് ദേശീയതലത്തിൽ ലഭിച്ചത്.