പ്രളയം നിയന്ത്രിക്കാന്‍ പുതിയ ഡാമുകള്‍ നിര്‍മിക്കുന്നത് പരിഗണിക്കും
അടിക്കടിയുണ്ടാകുന്ന പ്രളയം തടയുന്നതിന് കേരളത്തില്‍ പ്രളയ നിയന്ത്രണ ഡാമുകള്‍ നിര്‍മിക്കുന്നത് പരിഗണനയില്‍. വൈദ്യുതി വകുപ്പുമായി ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. താരതമ്യേന വലിപ്പം കുറഞ്ഞ ഇത്തരം അണക്കെട്ടുകളുടെ പ്രാഥമി ലക്ഷ്യം പ്രളയ കാലത്ത് ജലം സംഭരിച്ച് വെള്ളപ്പൊക്കം ഒഴിവാക്കുകയെന്നതാണ്.
സംഭരിക്കപ്പെടുന്ന ജലം വൈദ്യുതി ഉത്പാദനത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതും പരിഗണനിയലുണ്ട്. കേരളത്തിലെ മുഴുവന്‍ നദികളെയും ഉള്‍പ്പെടുത്തി ഇക്കാര്യം പഠിക്കുന്നതിനായി സമിതിയെ ഉടന്‍ നിയോഗിക്കും. വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും നദികള്‍ സംരക്ഷിക്കുന്നതിനും ഇതു സഹായകമാകും.