ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ 31 വരെ സന്ദർശിക്കാം
ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ സന്ദർശിക്കാം. ഓണം പ്രമാണിച്ച് ആഗസ്റ്റ് 31 വരെയാണ് സന്ദർശനത്തിനായി ഡാം തുറന്നു നൽകിയിരിക്കുന്നത്. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് നിരക്ക്. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിന് മുകളിൽ കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാർ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് 8 പേർക്ക് പേർക്ക് 600 രൂപയാണ് ചാർജ്.
